പതജ്ഞലി സ്ഥാപകന്‍ ബാബാ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. കൊവിഡ് ബാധിതരില്‍ കൊറോണില്‍ എന്ന മരുന്ന് പരീക്ഷണം നടത്തിയതിനാണ് കേസെടുത്തത്. ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.നടന്നത് വഞ്ചനയാണെന്നും മരുന്ന് പരീക്ഷണമല്ലെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ ആരോപിച്ചു.നേരത്തെ രാംദേവിന്റെ മരുന്ന കണ്ടുപിടിത്തത്തെ ആയൂഷ് മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു